Skip to main content

മാസ്‌ക്‌ നല്‍കി.

ചെറുതോണി. എസ്‌ എന്‍ ഡി പി വനിതാസംഘത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച മാസ്‌കുകള്‍ ഇടുക്കി ജില്ലാ കളക്‌ടര്‍ എച്ച്‌ ദിനേശന്‌ കൈമാറി. ജില്ലയിലെ ഇടുക്കി, കട്ടപ്പന, അടിമാലി, തൊടുപുഴ, രാജാക്കാട്‌, നെടുംങ്കണ്ടം, പീരുമേട്‌ യൂണിയനുകളുടെ നേതൃത്വത്തില്‍ 2500 മാസ്‌കുകളാണ്‌ ജില്ലാ കളക്‌ടറെ ഏല്‍പ്പിച്ചത്‌. കളക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ഇടുക്കി യൂണിയന്‍ പ്രസിഡന്റ്‌ വല്‍സമ്മ , അടിമാലി യൂണിയന്‍ പ്രസിഡന്റ്‌ കമലകുമാരി ബാബു, സെക്രട്ടറി ജെസ്സി ഷാജി, പീരുമേട്‌ യൂണിയന്‍ സെക്രട്ടറി ലത, ഇടുക്കി യൂണിയന്‍ സെക്രട്ടറി സുരേഷ്‌ കോട്ടയ്‌ക്കകത്ത്‌, അടിമാലി യൂണിയന്‍ സെക്രട്ടറി ജയന്‍ കല്ലാര്‍ എന്നിവര്‍ പങ്കെടുത്തു.

 

 

 

 

date