47 ദിവസം; 13293 കോളുകള്‍ ജില്ലാ പഞ്ചായത്ത് കോള്‍സെന്റര്‍ നിര്‍ത്തി
ലോക്ക്ഡൗണിന്റെ സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്തില്‍ ആരംഭിച്ച ഹോം ഡെലിവെറി കോള്‍സെന്റര്‍ പ്രവര്‍ത്തനം അവസാനിച്ചു. മാര്‍ച്ച് 28 മുതല്‍ പ്രവര്‍ത്തിച്ച കോള്‍ സെന്ററില്‍ ഇതുവരെ 13293 കോളുകളാണ് എത്തിയത്. തുടര്‍ച്ചയായി 47 ദിവസം ലോക്ഡൗണിനെ തുടര്‍ന്ന് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതിരുന്ന ജില്ലയിലെ ജനങ്ങള്‍ക്ക് സേവനവുമായി കോള്‍സെന്ററിലെ വളണ്ടിയര്‍മാരാണ് ആശ്വാസമായത്. നിത്യോപയോഗ സാധനങ്ങളും മരുന്നും ബേബി ഫുഡും ആവശ്യക്കാര്‍ക്ക് കൃത്യമായി എത്തിച്ചുനല്‍കിയത്. ഇതിനായി കോള്‍സെന്ററില്‍ കോളുകള്‍ എടുക്കാനും സാധനങ്ങള്‍ എത്തിച്ചു നല്കാനുമായി 40 വളണ്ടിയര്‍മാരാണ് സൗജന്യ സേവകരായി പ്രവര്‍ത്തിച്ചത്. ഹോം ഡെലിവെറി ആവശ്യക്കാരുടെ എണ്ണം കുറഞ്ഞതിനാല്‍ കോള്‍സെന്ററിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്ത്തിയാതയി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അറിയിച്ചു.
- Log in to post comments