നീരൊഴുക്ക് സുഗമമാക്കാന്‍ നടപടികള്‍
ജില്ലയിലെ മുഴുവന്‍ തോടുകളിലെയും ആറുകളിലെയും തടസങ്ങള്‍ നീക്കി നീരൊഴുക്ക് സുഗമമാക്കാന്‍ നടപടികലെടുത്തു വരികയാണെന്ന് മേജര്‍ ഇറിഗേഷന്‍,മൈനര്‍ ഇറിഗേഷന്‍ അധികൃതര്‍ അറിയിച്ചു. എമര്‍ജന്‍സി സെല്‍ തന്നെ വകുപ്പ് ആരംഭിച്ചു. 81 തോടുകള്‍ ഇതിനകം ഇറിഗേഷൻ വകുപ്പിൻറെ ആഭിമുഖ്യത്തിൽ ശുചീകരിച്ചിട്ടുണ്ട്. ബോട്ട് ഗതാഗതമുള്ള ചാലുകളുടെ ആഴം കൂട്ടുന്നതിനും നടപടികള്‍ സ്വീകരിച്ചു.
തോട്ടപ്പള്ളി, തണ്ണീര്‍മുക്കം,അന്ധകാരനഴി എന്നിവിടങ്ങളിലെ നീരൊഴുക്ക് തടസ്സങ്ങള്‍ ഒഴിവാക്കുന്നതിന് വേഗത്തില്‍ നടപടികള്‍ കൈക്കൊള്ളും. വീയപുരം മുതല്‍ തോട്ടപ്പള്ളി വരെയുള്ള 11 കിലോമീറ്റര്‍ വരെ ലീഡിങ് ചാനലിന്റെ ആഴം കൂട്ടുന്ന പ്രവൃത്തിയും എക്കലും മണലും നീക്കം ചെയ്യുന്ന പ്രവൃത്തിയും വേഗത്തിലാക്കാന്‍ നിര്‍ദേശം നല്കി. തോട്ടപ്പള്ളിയില്‍ മണല്‍ നീക്കുന്നതിന് കൂടുതല്‍ ഡ്രെഡ്ജറുകള്‍ ഉപയോഗിക്കും. അപ്‌സ്ട്രീമിലെ ഡ്രഡ്ജ് ചെയ്ത മണല്‍ അടിയന്തരമായി നീക്കുന്നതിന് കരാറുകാരന് കര്‍ശന നിര്‍ദേശം നല്കി. തോട്ടപ്പള്ളിയില്‍ നേരിട്ട് മേല്‍നോട്ടത്തിന് ജില്ല ഭരണകൂടം ഉദ്യോസ്ഥനെ ചുമതലപ്പെടുത്തുമെന്ന് കളക്ടര്‍ അറിയിച്ചു.
- Log in to post comments