Skip to main content

കൊവിഡ് 19; ബയോമെട്രിക് ഓതെന്റിക്കേഷന്‍ ഇല്ലാതെ റേഷന്‍ കൈപ്പറ്റാം

 

 

വടകര താലൂക്കിലെ വടകര മുന്‍സിപ്പാലിറ്റി, തൂണേരി, നാദാപുരം, വാണിമേല്‍, അഴിയൂര്‍ പഞ്ചായത്തുകള്‍ മുഴുവനായും മറ്റ് പഞ്ചായത്തുകളിലെ നിരവധി വാര്‍ഡുകളും കോവിഡ് 19 ജാഗ്രത കണക്കിലെടുത്തു കണ്ടൈന്റ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ്-19 രോഗവ്യാപനം തടയുന്നതിനായി ഈ പ്രദേശങ്ങളില്‍ റേഷന്‍ വിതരണം നടത്താനായി കൈവിരല്‍ പതിപ്പിച്ചിട്ടുള്ള ബയോമെട്രിക് ഓതെന്റിക്കേഷന്‍ ഒഴിവാക്കിയിട്ടുണ്ട്. കാര്‍ഡുടമകള്‍ക്ക് റേഷന്‍ കാര്‍ഡ് കാണിച്ചു ഇപോസ് മെഷീന്‍ വഴി തന്നെ മാന്വല്‍ ആയി റേഷന്‍ കൈപ്പറ്റാവുന്നതാണെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date