Skip to main content

സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു

 

കേരള ഷോപ്സ് ആന്റ് കോമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കളില്‍ 2020-21 അധ്യയന വര്‍ഷം പ്ലസ് വണ്‍ മുതല്‍ ബിരുദം, പി.ജി കോഴ്സുകള്‍ (പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെ)പോളിടെക്‌നിക്, ഐ.ടി.ഐ, ബി.എഡ്, ടി.ടി.സി കോഴ്‌സുകളില്‍  പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. അപേക്ഷാ ഫോം peedika.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 30. ഫോണ്‍: 0483 2734409, 9633548156, 9496361934.
 

date