ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷിക്കാം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്.ഡി യുടെ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പി.ജി.ഡി.ഇ.ഡി കോഴ്സിലേക്ക് യോഗ്യത ഡിഗ്രി. കാലയളവ് ഒരു വര്‍ഷം (രണ്ട് സെമസ്റ്റര്‍). സി.സി എല്‍.ഐ.എസ് കോഴ്സിലേക്ക് യോഗ്യത എസ്.എസ്.എല്‍.സി. കാലയളവ് ആറുമാസം ( ഒരു സെമസ്റ്റര്‍). ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റിന് യോഗ്യത ബി ടെക്, ബി.ഇ/എം.ഇ, ബി.എസ്.സി, ബി.സി.എ, എം.സി.എ,ഡിപ്ലോമ, പ്ലസ് ടു. കാലയളവ് ആറുമാസം (ഒരു സെമസ്റ്റര്‍). എ.ഡി.ബി.എം.ഇ കോഴ്സിന് ഡിഗ്രി ഇന്‍ ഇലക്ട്രോണിക്സ് /ത്രിവത്സര ഡിപ്ലോമയാണ് യോഗ്യത. കാലയളവ് ആറുമാസം (ഒരു സെമസ്റ്റര്‍). ഡി.സി.എഫ്.എ കോഴ്സിന് പ്ലസ് ടു വാണ് യോഗ്യത. കോഴ്സ് കാലാവധി ആറുമാസം (ഒരു സെമസ്റ്റര്‍). ഡി.സി.എ കോഴ്സിന് യോഗ്യത പ്ലസ് ടു. കാലയളവ് ആറുമാസം (ഒരു സെമസ്റ്റര്‍) ഡി.ഡി ടി.ഒ.എ കോഴ്സിന് യോഗ്യത എസ്.എസ്.എല്‍.സി. കാലയളവ് ഒരു വര്‍ഷം (രണ്ട് സെമസ്റ്റര്‍). പി.ജി.ഡി.സി.എ കോഴ്സിന് യോഗ്യത ഡിഗ്രി. കാലയളവ് ഒരു വര്‍ഷം (രണ്ട് സെമസ്റ്റര്‍) . അവസാന തീയതി ഈ മാസം 31. പ്രായപരിധി 50 വയസ്.വിശദവിവരങ്ങള്‍ക്ക് www.ihrd.ac.in, ഫോണ്‍ : 8547005018, 0478 2485852.
- Log in to post comments