Skip to main content

വയോജനങ്ങള്‍ക്ക് കട്ടില്‍: അപേക്ഷ ക്ഷണിച്ചു

 

കൊടുവായൂര്‍ ഗ്രാമപഞ്ചായത്തില്‍ പട്ടികജാതി വിഭാഗം വയോജനങ്ങള്‍ക്ക് കട്ടില്‍  പദ്ധതിക്കായി  ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമുള്ള 60 വയസ്സ് കഴിഞ്ഞ നാളിതുവരെ ആനുകൂല്യം ലഭിക്കാത്തവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം പഞ്ചായത്ത് ഓഫീസില്‍ ലഭിക്കും. അപേക്ഷയോടൊപ്പം റേഷന്‍കാര്‍ഡ്, ഇലക്ഷന്‍ ഐഡി കാര്‍ഡ്,  ആധാര്‍ കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. അപേക്ഷകള്‍ നവംബര്‍ 10 വരെ സ്വീകരിക്കും.
 

date