Post Category
ടെന്‍ഡര്‍ ക്ഷണിച്ചു.
വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള വനിതാ പ്രൊട്ടക്ഷന്‍ ഓഫീസറുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാഹനം ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. വാഹനം (കാര്‍, ജീപ്പ്) ഏഴ്് വര്‍ഷത്തിലധികം കാലപ്പഴക്കം ഉണ്ടായിരിക്കരുത്. 2020 നവംബര്‍ മുതല്‍ മാര്‍ച്ച് 2021 വരെ അഞ്ച് മാസത്തേക്കാണ് കരാര്‍. ടാക്‌സി പെര്‍മിറ്റ് ഉള്‍പ്പെടെ രേഖകള്‍ ഉണ്ടായിരിക്കണം. പ്രതിമാസം 1500 കി.മീ വരെ വാഹനം ഓടുന്നതിന് പരമാവധി 30,000 രൂപയാണ് അനുവദിക്കുക. അടങ്കല്‍ തുക 150000. ഒക്ടോബര്‍ 28 ന് ഉച്ചക്ക് 12 വരെ ദര്‍ഘാസ് വിതരണം ചെയ്യും. ഉച്ചയ്ക്ക് ഒന്നു വരെ ദര്‍ഘാസ് സ്വീകരിക്കും. അന്നേ ദിവസം മൂന്നിന് ദര്‍ഘാസുകള്‍ തുറക്കും. ഫോണ്‍: 8281999061.
date
- Log in to post comments