Skip to main content

ശിശുദിനാഘോഷം: വിദ്യാര്‍ത്ഥികള്‍ക്ക് മത്സരങ്ങള്‍

ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ശിശുക്ഷേമ സമിതി ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.  എല്‍.പി, യു.പി. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഥ, കവിത, ഉപന്യാസം എന്നീ മത്സരങ്ങളും എല്‍.പി., യു.പി. വിദ്യാര്‍ത്ഥികള്‍ക്ക് പ്രസംഗ മത്സരവുമാണ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യണം.  ഒക്ടോബര്‍ 23 വരെ രജിസ്റ്റര്‍ ചെയ്യാം.  രജിസ്റ്റര്‍ ചെയ്യുന്നവരെ മത്സര സംബന്ധമായ വിവരങ്ങള്‍ വാട്സ് ആപ്പ് മുഖേന അറിയിക്കും. ഓരോ ഉപജില്ലയിലും രജിസ്റ്റര്‍ ചെയ്യാനുള്ള നമ്പറുകള്‍ വൈത്തിരി 9446035916, 8075401745. ബത്തേരി 9447933267, 9048010778.  മാനന്തവാടി 9446695426, 9400974144.  ഇ.മെയില്‍ dccwwayanad@gmail.com

date