Skip to main content

കരുതാം ആലപ്പുഴയെ : കരുതലോടെ തൊഴിലിടങ്ങൾ പ്രതിരോധ ബോധവത്ക്കരണം നടത്തി

 

ആലപ്പുഴ : ജില്ല ഭരണകൂടത്തിന്റെ കരുതാം ആലപ്പുഴയെ - കരുതലോടെ തൊഴിലിടങ്ങൾ പ്രതിരോധ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ കോവിഡ് രോഗത്തെ പ്രതിരോധിക്കുന്നതിന് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. അഞ്ചാലുംകാവ് കടപ്പുറത്തെത്തി മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ മാസ്കുകൾ വിതരണം ചെയ്തു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിയന്ത്രണങ്ങളോടെയുള്ള മത്സ്യ ബന്ധനവും വിപണനവും മാത്രമാണ് അനുവദിച്ചിട്ടുള്ളത്. ഇത് കൃത്യമായി പാലിക്കാൻ തൊഴിലാളികളും കച്ചവടക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.

ജില്ലാ ഭരണകൂടത്തിൻറെ നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി മത്സ്യം കരയ്ക്കടുപ്പിക്കുന്ന മത്സ്യത്തൊഴിലാളികളുടെയും അതുമായി ബന്ധപ്പെട്ട വിപണന ശൃംഖലയിലെ ആളുകളുടെയും ഇടയിലാണ് ബോധവത്ക്കരണം നടത്തുന്നത്. മത്സ്യ വിപണനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത്നിയോഗിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥർക്കും മാസ്കുകൾ വിതരണം ചെയ്തു. മത്സ്യഫെഡ് ചെയർമാൻ പി. പി ചിത്തരഞ്ജൻ ചടങ്ങിൽ ആദ്ധ്യക്ഷത വഹിച്ചു. ജനകീയ സമിതി ഭാരവാഹികൾ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date