ജോയിൻറ് ലയബിലിറ്റി ഗ്രൂപ്പ് രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു
ആലപ്പുഴ: ഫിഷറീസ് വകുപ്പിന് കീഴിൽ മത്സ്യത്തൊഴിലാളി വനിതകളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമൺ (സാഫ്) ൻറെ നേതൃത്വത്തിൽ ജോയിൻറ് ലയബിലിറ്റി ഗ്രൂപ്പ് രൂപീകരിക്കുന്നതിന് മത്സ്യ കച്ചവടം , ഉണക്കമീൻ വ്യവസായം, പീലിംഗ് തുടങ്ങിയ മേഖലയിൽ തൊഴിൽ ചെയ്യുന്ന മത്സ്യത്തൊഴിലാളിസ്ത്രീകളടങ്ങുന്ന ഗ്രൂപ്പിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പലിശക്ക് കടം എടുത്ത് മത്സ്യകച്ചവടം നടത്തുന്ന മത്സ്യത്തൊഴിലാളി സ്ത്രീകളെ സഹായിക്കുക എന്ന ലക്ഷ്യം വെച്ചാണ് ഈ പദ്ധതി.
അപേക്ഷകർ എഫ് എഫ് ആർ രജിസ്റ്ററിൽ അംഗത്വം ഉള്ളവരായിരിക്കണം. പ്രായപരിധി ഇല്ല. ഒരു ഗ്രൂപ്പിൽ അഞ്ചുപേർ വീതം ഉണ്ടായിരിക്കണം. ഈ പദ്ധതി പ്രകാരം ഓരോ ഗ്രൂപ്പിനും പ്രവർത്തന മൂലധനമായി പലിശരഹിത വായ്പ 50000 രുപ വീതം ( ഒരു അംഗത്തിന് പതിനായിരം രൂപ ) നൽകുന്നതാണ്. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് തുടർ വായ്പയും ലഭിക്കും.
അപേക്ഷകൾ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും , സാഫിൻറെ ജില്ലാ നോഡൽ ഓഫീസിൽ നിന്നും മത്സ്യഭവനുകളിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 31 വൈകീട്ട് 5 മണി. ഫോണ്‍: 9288908487, 9605343184, 9526880456.
- Log in to post comments