Skip to main content

വോട്ടെണ്ണല്‍; ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം ഇന്നും നാളെയും

 

നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഇന്നും നാളെയും(ഏപ്രില്‍ 27,28) കോട്ടയം സി.എം.എസ് കോളേജില്‍ നടക്കും. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ച് വിവിധ സമയങ്ങളിലും ബാച്ചുകളിലുമാണ് പരിശീലനം.

വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണുന്നതിനായി നിയോഗിക്കപ്പെട്ട 720 ജീവനക്കാര്‍ക്കുള്ള പരിശീലനം ഇന്ന്(ഏപ്രില്‍ 27) എട്ടു ബാച്ചുകളായി നടത്തും. തപാല്‍ വോട്ടുകള്‍ എണ്ണുന്ന 200 ഉദ്യോഗസ്ഥര്‍ക്ക് നാളെയാണ് പരിശീലനം.

date