Skip to main content

പദ്ധതി നിർവഹണം വിലയിരുത്താൻ പ്ലാൻ സ്പെയ്സ് 

 

വിവിധ വകുപ്പുകളിലെ പദ്ധതി വിനിയോഗത്തിലെ പുരോഗതി വിലയിരുത്തുന്നതിനായി സർക്കാർ തയ്യാറാക്കിയ പ്ലാൻ സ്പെയ്സിൻറെ രണ്ടാം പതിപ്പ് ജില്ലയിലെ സർക്കാർ ഓഫീസുകളിൽ പ്രവർത്തനസജ്ജമായി. 

പദ്ധതികളുടെ നിർവഹണ പുരോഗതി, തുക വിനിയോഗം എന്നിവ ഉറപ്പാക്കുകയാണ് ഈ ആപ്ലിക്കേഷന്‍റെ ലക്ഷ്യം.  എല്ലാ മാസത്തിലും വിനിയോഗിച്ച തുക, ട്രഷറി വഴി മാറിയ ബില്ലുകൾ എന്നിവ പ്ലാൻ സ്പെയ്സിൽ ലഭ്യമാവും. 

.പദ്ധതികളുടെ ചിത്രങ്ങൾ, വീഡിയോ എന്നിവയും പ്ലാൻ സ്പെയ്സ് 2.0 യിൽ അപ്‌ലോഡ് ചെയ്യാൻ സാധിക്കും.അഞ്ചു വർഷം മുൻപാണ് പ്ലാൻസ്പെയ്സിൻറെ  ആദ്യ പതിപ്പ് ഓഫീസുകളിൽ ആരംഭിച്ചത്.

പ്ലാൻ സ്പെയ്സിൽ ചേർക്കുന്ന വിവരങ്ങൾ സർക്കാർ തലത്തിലും സംസ്ഥാന ആസൂത്രണ ബോർഡിലും ജില്ലാ ആസൂത്രണ സമിതി ഓഫീസിലും വിലയിരുത്താൻ സാധിക്കും. മുൻ പതിപ്പിനെക്കാൾ ഉപയോഗ സൗഹൃദമാണ്  പുതിയ പതിപ്പ്.

date