Post Category
കോവിഡ് പ്രോട്ടോക്കോൾ ലംഘനം; തിരുവനന്തപുരത്ത് 430 പേർക്കെതിരേ നടപടി ((വൈകിട്ട് 6:00 വരെയുള്ള കണക്ക്))
തിരുവനന്തപുരം ജില്ലയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇന്ന് (28 ഒക്ടോബർ 2020) 430 പേർക്കെതിരേ നടപടിയെടുത്തതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. സി.ആർ.പി.സി. 144 ന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിയോഗിച്ച സെക്ടറൽ മജിസ്‌ട്രേറ്റുമാർ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണു നിയമ ലംഘനങ്ങൾ കണ്ടെത്തിയത്.
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച 14 പേർക്കെതിരേ കേസെടുത്തു. വിവിധ നിയമ ലംഘനങ്ങൾ നടത്തിയതിന് 57 പേരിൽനിന്നു പിഴ ഇടാക്കി. പോലീസ് നടത്തിയ പരിശോധനയിൽ 40 പേരിൽ നിന്നു പിഴ ഈടാക്കി. 315 പേരെ താക്കീത് ചെയ്തതായും കളക്ടർ അറിയിച്ചു.
date
- Log in to post comments