സര്‍ക്കാരിന്റെ ആദ്യ പൊതുവിതരണ കേന്ദ്രം ഇന്ന് തുറക്കും
മന്ത്രി പി. തിലോത്തമന് ഉദ്ഘാടനം ചെയ്യും
സംസ്ഥാന സര്ക്കാര്നേരിട്ടുനടത്തുന്ന സപ്ലൈകോയുടെ ആദ്യ പൊതുവിതരണ കേന്ദ്രം ഇന്ന് (നവംബര്‍ 3) ഉച്ചയ്ക്ക് 2.30ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. സ്റ്റാച്യുവിനടുത്ത് പുളിമൂട്ടിലാണ് എ.ആര്.ഡി നമ്പര്‍ 1102119 ല്‍ പുതിയ കേന്ദ്രം ആരംഭിക്കുന്നത്. ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെഅടിസ്ഥാനത്തില് സര്‍ക്കാര്‍ നല്കുന്ന റേഷന്‍ സാധനങ്ങള്കൃത്യമായ അളവിലും തൂക്കത്തിലും വിലയ്ക്കും ജനങ്ങളില്എത്തിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ പൊതുവിതരണ കേന്ദ്രം സപ്ലൈകോയുടെ നേതൃത്വത്തില്‍തന്നെ ആരംഭിക്കുന്നത്. ചടങ്ങില്‍ വി.എസ് ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. മേയര്‍ കെ. ശ്രീകുമാര്‍ ആദ്യ വില്‍പ്പന നടത്തും.കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു,ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി പി. വേണുഗോപാല്‍, സിവില്‍ സപ്ലൈസ്ഡയറക്ടര് ഹരിത വി. കുമാര്‍, സപ്ലൈകോമേഖലാ മാനേജര്‍ വി. ജയപ്രകാശ്എന്നിവര് സന്നിഹിതരാകും. സപ്ലൈകോ മാനേജിംഗ് ഡയറക്ടര്രാഹുല് .ആര് സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസര്‍ ജലജ ജി.എസ്റാണി നന്ദിയും പറയും.
- Log in to post comments