ഷീ ലോഡ്ജ്, ടൗൺ ഹാൾ വിപുലീകരണം നിർമ്മാണോദ്ഘാടനം
ഗുരുവായൂർ നഗരസഭയിലെ ഷീ ലോഡ്ജ് നിർമ്മാണവും ടൗൺ ഹാൾ വിപുലീകരണവും സൗന്ദര്യവൽക്കരണവും കെ വി അബ്ദുൾ ഖാദർ എം എൽ എ ഉദ്ഘാടനം ചെയ്തു. വിവിധ ആവശ്യങ്ങൾക്കായി ഗുരുവായൂരിലെത്തുന്ന സ്ത്രീകൾക്ക് സുരക്ഷിതമായ താമസ സൗകര്യം ഒരുക്കുന്നതിനായി എൻ യു എൽ എം പദ്ധതി വിഹിതമായ 2.42 കോടി നഗരസഭ വിഹിതവും ചേർത്ത് 3. 45 കോടി ചെലവഴിച്ചാണ് ഷീ ലോഡ്ജ് പൂർത്തിയാക്കുക. എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ച 95 ലക്ഷവും നഗരസഭ വിഹിതമായ 15 ലക്ഷവും ചേർത്ത് 1.10 കോടി രൂപയുടെ വികസനമാണ് നഗരസഭ ടൗൺഹാളിൻ്റെ വിപുലീകരണത്തിനും സൗന്ദര്യവൽക്കരണത്തിനുമായി വിനിയോഗിക്കുക.
നഗരസഭ ചെയർപേഴ്സൺ എം രതി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി എസ് ഷെനിൽ, എം എ ഷാഹിന, ഷൈലജ ദേവൻ, കൗൺസിലർമാരായ പ്രിയ രാജേന്ദ്രൻ, സുനിത അരവിന്ദൻ, ബിന്ദു അജിത് കുമാർ, മീന പ്രമോദ്, നഗരസഭ സെക്രട്ടറി എ എസ് ശ്രീകാന്ത് എന്നിവർ പങ്കെടുത്തു.
Reply all
Forward
- Log in to post comments