Skip to main content

മാടക്കത്തറ നാല് സെൻറ് കോളനി വാട്ടർ ടാങ്ക് നിർമാണോദ്ഘാടനം 

മാടക്കത്തറ നാല് സെൻറ് കോളനിയിൽ നിർമിക്കാൻ പോകുന്ന വാട്ടർടാങ്കിന്റെയും മറ്റ് അനുബന്ധ പ്രവൃത്തികളുടെയും നിർമാണോദ്ഘാടനം ഗവ ചീഫ് വിപ്പ് അഡ്വ കെ രാജൻ   നിർവഹിച്ചു. മാടക്കത്തറ  ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി എസ് വിനയൻ അധ്യക്ഷത വഹിച്ചു. എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 10 ലക്ഷം ചെലവഴിച്ചാണ് വാട്ടർ ടാങ്കും മറ്റ് അനുബന്ധ പ്രവൃത്തികളും പൂർത്തീകരിക്കുക. ഈ പ്രദേശത്തെ 80 കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിയാണിത്. ചടങ്ങിൽ വാർഡ് മെമ്പർ സാവിത്രി രാമചന്ദ്രൻ, കുടിവെള്ള പദ്ധതി സെക്രട്ടറി കെ പി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

 

date