Post Category
നവീകരിച്ച കോട്ടക്കുളം നാടിന് സമർപ്പിച്ചു
മുള്ളൂർക്കര ഗ്രാമപഞ്ചായത്തിൽ നവീകരണം പൂർത്തിയാക്കിയ കോട്ടക്കുളം യു ആർ പ്രദീപ് എം എൽ എ നാടിന് സമർപ്പിച്ചു. മൈനർ ഇറിഗേഷൻ വകുപ്പിന്റെ തലപ്പിള്ളി സ്പെഷ്യൽ പാക്കേജിൽ നിന്നും 80 ലക്ഷം രൂപ അനുവദിച്ചാണ് കുളം നവീകരിച്ചത്. 50 ഹെക്ടറോളം വരുന്ന കൃഷിക്ക് ഈ കുളം പ്രയോജനം ചെയ്യും. ഒരു നീന്തൽ കുളവും എം. എൽ.എ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. യോഗത്തിൽ മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. എച്ച് അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി രാധാകൃഷ്ണൻ, മെമ്പർമാരായ സ്മിത, ശോഭന മണികണ്ഠൻ, പഞ്ചായത്ത് സെക്രട്ടറി അൻസാർ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments