Post Category
വിദ്യാർഥികൾക്ക് ഉപന്യാസ രചനാമത്സരം
മലയാളം ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായ തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസ് ഹൈസ്കൂൾ, പ്ലസ്ടു വിദ്യാർഥികൾക്കായി 'അമ്മ മലയാളം' എന്ന വിഷയത്തിൽ മലയാള ഉപന്യാസ രചനാ മത്സരം ഓൺലൈനായി സംഘടിപ്പിക്കുന്നു. തൃശൂർ ജില്ലയിലെ വിദ്യാർഥികൾക്ക് പങ്കെടുക്കാം. രണ്ടു പുറത്തിൽ കവിയാത്ത സ്വന്തം രചനകൾ പേര്, വിലാസം, സ്കൂൾ, ഫോൺ നമ്പർ എന്നിവ സഹിതം prismthr...@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കുക. അവസാന തീയതി: നവംബർ 9.
date
- Log in to post comments