ചാലക്കുടി ആയുഷ് ആയുര്‍വേദ ആശുപത്രി നിര്‍മ്മാണോദ്ഘാടനം നവംബര്‍ 3ന്
പത്മഭൂഷണ്‍ വൈദ്യഭൂഷണം രാഘവന് തിരുമുല്‍പ്പാടിന്റെ സ്മരണക്കായി നിര്‍മിക്കുന്ന ആയുഷ് ആയുര്‍വേദ ആശുപത്രിയുടെ നിര്‍മാണോദ്ഘാടനം ഒക്ടോബര്‍ മൂന്ന് വൈകുന്നേരം 5 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചര്‍ നിര്‍വഹിക്കും. നഗരസഭ ജൂബിലി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ബി ഡി ദേവസ്സി എം എല്‍ എ അധ്യക്ഷത വഹിക്കും. ബെന്നി ബെഹനാന് എം പി മുഖ്യാതിഥിയാകും.
നഗരസഭ ദേശീയ പാതയ്ക്ക് സമീപം അനുവദിച്ച 60 സെന്റ് ഭൂമിയില്‍ നാഷണല്‍ ആയുഷ് മിഷന് ഫണ്ട് 9 കോടി ചെലവഴിച്ചാണ് പുതിയ കെട്ടിടം പണിയുന്നത്. 50 പേര്‍ക്ക് കിടത്തി ചികിത്സാ സൗകര്യം ഉണ്ടായിരിക്കും. ആയുര്‍വേദ നേത്ര ചികിത്സയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പഞ്ചകര്‍മ്മ ഉള്‍പ്പെടെയുള്ള ആയുര്‍വേദ വിഭാഗം, യോഗ, പ്രകൃതി ചികിത്സ വിഭാഗം എന്നി സൗകര്യങ്ങള്‍ ഉണ്ടാകും.
നഗരസഭ ചെയര്‍പേഴ്സണ്‍ ജയന്തി പ്രവീണ്‍ കുമാര്‍, നാഷണല്‍ ആയുഷ് മിഷന് സ്റ്റേറ്റ് ഡയറക്ടര്‍ എ ആര് അജയ കുമാര്‍, നാഷണല്‍ ആയുഷ് മിഷന് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ എം സുഭാഷ്, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ ഓഫീസര്‍ പി ആര് സലജ കുമാരി, എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ സതീഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments