Post Category
കോൾ നില വികസന ഏജൻസി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്നു
കോൾ നില വികസന ഏജൻസി എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗം ചേർന്നു. കോൾ നില വികസന ഏജൻസി അംഗത്വത്തിനുള്ള അപേക്ഷകൾ അംഗീകരിച്ച 11 പടവ് കമ്മിറ്റികൾ അംഗത്വ ഫീസ് അടയ്ക്കുകയും അവർക്ക് അംഗത്വ സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തു. മനക്കൊടി വെളുത്തൂർ ഉൾപ്പാടം പാടശേഖര സമിതി, താന്നാപ്പാടം പാടശേഖര സമിതി, മണലൂർ ചാത്തംകുളങ്ങര പാടശേഖര നെല്ലുല്പാദന സമിതി, വടൂക്കര ഓലക്കട കോൾ പടവ് കർഷകസംഘം, ധനുകുളം വെസ്റ്റ് കർഷകസംഘം, ആട്ടോക്കാരൻ പാടശേഖരസമിതി കണിമംഗലം, പറപ്പൂക്കര പാടശേഖരസമിതി, അടാട്ട് ഒമ്പത് മുറി കോൾപടവ് പാടശേഖര സമിതി, എലവത്തൂർ കിഴക്ക് കോൾ പടവ് സമിതി, കുമ്പക്കേരി പാടശേഖര നെല്ലുല്പാദക സമിതി മുരിയാട് എന്നീ പാടശേഖര സമിതികളാണ് അംഗത്വത്തിനായി അപേക്ഷ സമർപ്പിച്ചത്. കലക്ടർ എസ് ഷാനവാസ്, പാടശേഖര സമിതി അംഗങ്ങൾ, വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
date
- Log in to post comments