Skip to main content

30 ലക്ഷം രൂപയുടെ പ്രവൃത്തിക്ക് ഭരണാനുമതി നല്‍കി

എം എല്‍ എയും റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രിയുമായ ഇ ചന്ദ്രശേഖരന്റെ പ്രത്യേക വികസന നിധിയില്‍ നിന്നും മൂന്ന് പ്രവൃത്തികള്‍ക്കായി 30 ലക്ഷം രൂപ അനുവദിച്ചു.പ്രവൃത്തികള്‍ക്ക് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ഭരണാനുമതി നല്‍കി.കോടോം-ബേളൂര്‍ പഞ്ചായത്തിലെ കലയന്തടം-കേളോത്ത് റോഡ് വീതി കൂട്ടി ടാറിങ്,പനത്തടി പഞ്ചായത്തിലെ വട്ടക്കുണ്ട്-കാര്യങ്ങാനം റോഡ് ടാറിങ്,കള്ളാര്‍ പഞ്ചായത്തിലെ അയ്യന്‍കാവ്-വളയംകുണ്ട് റോഡ് ടാറിങ് എന്നീ മൂന്ന് പ്രവൃത്തികള്‍ക്കാണ് പത്ത് ലക്ഷം രൂപ വീതം മന്ത്രിയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും അനുവദിച്ചിരുന്നത്.

 

date