Skip to main content

പാലക്കാട് ജില്ലയിൽ ഇന്ന് 372 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു    324 പേർക്ക് രോഗമുക്തി 

പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 5) 372 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 193 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 166 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 10 പേർ,  മൂന്ന് ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 324 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് സ്വദേശികൾ - 34 പേർ

ഒറ്റപ്പാലം സ്വദേശികൾ - 28 പേർ

തിരുമിറ്റക്കോട് സ്വദേശികൾ- 19 പേർ

ശ്രീകൃഷ്ണപുരം, അമ്പലപ്പാറ സ്വദേശികൾ- 15 പേർ വീതം

കൊപ്പം സ്വദേശികൾ - 14 പേർ

വണ്ടാഴി, ചിറ്റൂർ തത്തമംഗലം നഗരസഭ സ്വദേശികൾ- 13പേർ വീതം

നാഗലശ്ശേരി സ്വദേശികൾ- 11 പേർ 

ലക്കിടി-പേരൂർ സ്വദേശികൾ- 10 പേർ വീതം 

കുലുക്കല്ലൂർ, പട്ടാമ്പി സ്വദേശികൾ - 8 പേർ വീതം

വടകരപ്പതി, തൃത്താല, ഷോളയൂർ സ്വദേശികൾ-7 പേർ വീതം 

പെരുവമ്പ്, തിരുവേഗപ്പുറ, കുഴൽമന്ദം, ചാലിശ്ശേരി, മണ്ണാർക്കാട് സ്വദേശികൾ - 6 പേർ വീതം

കടമ്പഴിപ്പുറം, പുതുശ്ശേരി, മുതലമട, കൊല്ലങ്കോട്, തരൂർ, അലനല്ലൂർ, തച്ചനാട്ടുകര സ്വദേശികൾ - 5 പേർ വീതം

കപ്പൂർ, തച്ചമ്പാറ, ഷൊർണൂർ, ആലത്തൂർ, തെങ്കര, കോട്ടായി, വെള്ളിനേഴി, ഓങ്ങല്ലൂർ, കൊടുമ്പ് സ്വദേശികൾ- 4 പേർ വീതം

വല്ലപ്പുഴ, പറളി, അയിലൂർ, പുതുപ്പരിയാരം, വടക്കഞ്ചേരി, നെന്മാറ, ചളവറ സ്വദേശികൾ - 3 പേർ വീതം

കാരാകുറുശ്ശി, കോട്ടോപ്പാടം, കേരളശ്ശേരി, വാണിയംകുളം, തേങ്കുറിശ്ശി, മാത്തൂർ, കാവശ്ശേരി, മുതുതല, കണ്ണമ്പ്ര, പുതുക്കോട്, കണ്ണാടി, പെരിങ്ങോട്ടുകുറിശ്ശി, പട്ടിത്തറ സ്വദേശികൾ - 2 പേർ വീതം

 പരുതൂർ, മങ്കര, പട്ടഞ്ചേരി, പിരായിരി, കുമരംപുത്തൂർ, പൂക്കോട്ടുകാവ്, അകത്തേത്തറ, എലപ്പുള്ളി, വടവന്നൂർ, മലമ്പുഴ, ചെർപ്പുളശ്ശേരി, കരിമ്പുഴ,എരിമയൂർ, തൃക്കടീരി, നെല്ലായ സ്വദേശികൾ- ഒരാൾ വീതം
 
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5907 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ  പാലക്കാട് ജില്ലക്കാരായ ഒരാൾ വയനാട്,  5 പേർ കണ്ണൂർ, 31 പേർ തൃശ്ശൂർ, 22 പേർ കോഴിക്കോട്, 36 പേർ  എറണാകുളം, 89 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
 

date