Post Category
ചെക്യാട് പി.എച്ച്.സി. ഇനി കുടുംബാരോഗ്യ കേന്ദം
ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി ചെക്യാട് പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദമായി ഉയര്‍ത്തി. പ്രഖ്യാപനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ഓണ്‍ലൈനില്‍ നിര്‍വ്വഹിച്ചു. ഇ.കെ.വിജയന്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രമായി മാറുന്നതോടെ മൂന്ന് ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. ലാബ് രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ പ്രവര്‍ത്തിക്കും. എം.എല്‍.എ ഫണ്ടില്‍ നിന്ന് 40 ലക്ഷം രൂപ ചെലവില്‍ പുതിയ ബ്ലോക്ക് നിര്‍മ്മിച്ചിട്ടുണ്ട്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തൊടുവയല്‍ മഹമ്മൂദ്, ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ.രാജന്‍ ഖോബ്ര, ഡോ.ആര്‍.എല്‍.സരിത, വൈസ് പ്രസിഡന്റ് സി.എച്ച്. സഫിയ, മഹമൂദ് എടവലത്ത്, അഹമ്മദ് കുറുവയില്‍, നസീമ കൊട്ടാരം, എ.ആമിന ടീച്ചര്‍, വി.പി. റീന, സി.കെ. ജമീല സംസാരിച്ചു.
date
- Log in to post comments