കണക്ട് ടു വർക്ക് പദ്ധതി; പരിശീലന കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു
റീബിൾഡ് കേരള ഡെവലപ്മെന്റ് പ്രോഗ്രാമിൽ ഉൾപ്പെടുത്തി നടത്തുന്ന കണക്ട് ടു വർക്ക് പദ്ധതിയുടെ ഭാഗമായി ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ പരിശീലന കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ സംഘടന സംവിധാനം ഉപയോഗിച്ച് അഭ്യസ്ത വിദ്യരായ യുവതി യുവാക്കളുടെ നൈപുണ്യ വികസനം, തൊഴിൽ കണ്ടെത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകുക, തൊഴിൽ വിപണിയുമായി ബന്ധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. 35 വയസ്സിൽ താഴെയുള്ള ഐടിഐ, പോളി, ബിരുദം യോഗ്യതയുള്ളവർക്കാണ് പരിശീലനം. കുടുംബശ്രീ അംഗമോ കുടുംബാംഗമോ ബി.പി.എൽ വിഭാഗമോ ആയവർക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക. കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് ആണ് ഇതിന്റെ പരിശീലനം നൽകുന്നത്.
കോട്ടൂർ ഗ്രാമ പഞ്ചായത്തിൽ നിർമ്മിച്ച പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം പുരുഷൻ കടലുണ്ടി എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ കാറങ്ങോട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് കെ. കെ ബാലൻ, സ്ഥിരം സമിതി അംഗങ്ങളായ ഉഷ മലയിൽ, വിലാസിനി എം.കെ, കെ.ഹമീദ്, കുടുംബശ്രീ സി. ഡി. എസ് ചെയർപേഴ്സൺ ഷീജ.സി,
കുടുംബശ്രീ മെമ്പർ സെക്രട്ടറി ബിജു.സി, വാർഡ് അംഗങ്ങൾ, സി.ഡി.എസ് അംഗങ്ങൾ, കുടുംബശ്രീ ബ്ലോക്ക് കോ-ഓഡിനേറ്റർമാർ, തുടങ്ങിയവർ പങ്കെടുത്തു.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് കെട്ടാങ്ങലിൽ ലഭ്യമാക്കിയ ഹാളിൽ ആരംഭിച്ച പരിശീലന കേന്ദ്രം പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എ രമേശൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയിൽ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം സാമി, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി രാജീവ്, ചാത്തമംഗലം സി.ഡി.എസ് ചെയർപേഴ്സൺ വി സാബിറ, മാവൂർ സി.ഡി.എസ് ചെയർപേഴ്സൺ പി ഗീത സംസാരിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ടി ബിജേഷ് പദ്ധതി വിശദീകരിച്ചു.
കൊയിലാണ്ടി നഗരസഭ പരിശീലന കേന്ദ്രം ഉദ്ഘാടനം നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ വി.കെ പത്മിനി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ വി.കെ അജിത, കെ. ഷിജു മാസ്റ്റർ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി.സി കവിത, മുൻസിപ്പൽ സെക്രട്ടറി സുരേഷ്, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺമാരായ യു.കെ റീജ, ഇന്ദുലേഖ, കുടുംബശ്രീ മെമ്പർ സെക്രട്ടറി പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments