Skip to main content

കുണ്ടുങ്ങല്‍-മൈത്രി കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു

 

 

താനാളൂര്‍ ഗ്രാമ പഞ്ചായത്തിലെ കുണ്ടുങ്ങല്‍-മൈത്രി കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു. പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 50 ലധികം കുടുംബങ്ങള്‍ക്ക് ശുദ്ധജലമെത്തിക്കുന്ന കുടിവെള്ള പദ്ധതി 23 ലക്ഷം രൂപ ചെലവില്‍ നടപ്പാക്കിയത്. കുണ്ടുങ്ങല്‍ പ്രദേശത്ത് കിണറും ശുദ്ധജല വിതരണ ടാങ്കും സ്ഥാപിച്ചാണ് കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാക്കിയത്. വി.അബ്ദുറഹ്മാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എന്‍.മുജീബ് ഹാജി അധ്യക്ഷനായി. വികസനകാര്യ സ്ഥിരം സമിതി കളത്തില്‍ ബഷീര്‍, ബ്ലോക്ക് രാധ മാമ്പറ്റ, പഞ്ചായത്തംഗം ഖാദര്‍കുട്ടി വിശാരത്ത്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി അബ്്ദുറസാഖ് എന്നിവര്‍ പങ്കെടുത്തു. 

date