Skip to main content

അളവുതൂക്ക ഉപകരണങ്ങളും ഓട്ടോറിക്ഷ മീറ്ററുകളും 30നകം പരിശോധനയ്ക്ക് വിധേയമാക്കണം

 

പാലക്കാട് ലീഗല്‍ മെട്രോളജി വകുപ്പ് അസി. കണ്‍ട്രോളറുടെ അധികാര പരിധിയില്‍ വരുന്ന അളവുതൂക്ക ഉപകരണങ്ങളുടെയും ഓട്ടോറിക്ഷ മീറ്ററുകളുടെയും പുന:പരിശോധന ജോലികള്‍ പുന:രാരംഭിച്ചതായി അസി. കണ്‍ട്രോളര്‍ അറിയിച്ചു. ഈ വര്‍ഷത്തെ ഒന്ന്, രണ്ട് പാദവര്‍ഷങ്ങളില്‍ മുദ്രപതിപ്പിക്കേണ്ട ഉപകരണങ്ങളും മീറ്ററുകളും ഓഫീസില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് ലഭിക്കുന്ന തിയ്യതികളില്‍ യഥാസമയം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നവംബര്‍ 30 നകം പരിശോധനക്ക് ഹാജരാകേണ്ടതാണ്. നിശ്ചിത തിയ്യതി കഴിഞ്ഞ് ഹാജരാക്കുന്നവക്ക് രാജിഫീസ്, അഡീഷണല്‍ ഫീസ് എന്നിവ ഈടാക്കുന്നതാണ്. ഫോണ്‍: 04912505268.

 

date