Skip to main content

ദിശ യോഗം ചേര്‍ന്നു

 

 

ജില്ലയില്‍ നടപ്പിലാക്കുന്ന വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ നിലവിലെ ജനപ്രതിനിധികളുടെ സേവന സന്നദ്ധത പ്രശംസാര്‍ഹമാണെന്ന് ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. ജില്ലാതല കോഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മറ്റി (ദിശ) വീഡിയോ കോണ്‍ഫറന്‍സിങ് വഴി നടത്തിയ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.പി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും വിവിധ പദ്ധതികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടപ്പിലാക്കുന്നതിനായി തദ്ദേശ സ്ഥാപന പ്രതിനിധികളും  ഉദ്യോഗസ്ഥരും കൈക്കൊണ്ട സമീപനം  മാതൃകാപരമാണെന്നും എം.പി പറഞ്ഞു.

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയിലുള്‍പ്പെട്ട ആര്‍ദ്രം മിഷന്‍ മൂന്നാം ഘട്ടത്തില്‍ എല്ലാ പഞ്ചായത്തുകളിലും ഫാമിലി സി.എച്ച്.സികള്‍ അനുവദിച്ചതും കോവിഡ് ടെസ്റ്റ് നടത്തുന്നതിന് ചെലവ് കുറഞ്ഞ മൊബൈല്‍ ടെസ്റ്റിങ്ങ് ലാബുകളും ആരംഭിച്ചതും പൊതുജനങ്ങള്‍ക്ക് വളരെ ഉപകാരപ്രദമായെന്ന് യോഗം അഭിപ്രായപ്പെട്ടു.  സന്‍സദ് ആദര്‍ശ് ഗ്രാമ യോജനയില്‍ ഉള്‍പ്പെട്ട നന്നമ്പ്ര, കല്‍പകഞ്ചേരി, വെളിയങ്കോട് മാറാക്കര എന്നീ ഗ്രാമ പഞ്ചായത്തുകളില്‍ കോമണ്‍ സര്‍വീസ് സെന്ററുകള്‍ പ്രവര്‍ത്തന സജ്ജമായതായി പോസ്റ്റല്‍ സൂപ്രണ്ട് അറിയിച്ചു. മറ്റ് പഞ്ചായത്തുകളുടെ പ്രൊപ്പോസലുകള്‍ കാലതാമസമില്ലാതെ നടപ്പിലാക്കാനും എം.പി നിര്‍ദേശം നല്‍കി. 

 

  യോഗത്തില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളായ മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ്സ്, പി.എം.എ.വൈ, പി.എം.ജി.എസ്സ്.വൈ, സ്വച്ഛ് ഭാരത് മിഷന്‍, ദേശീയ കുടുംബ സഹായനിധി, എ.ആര്‍.ഡബ്ല്യു.എസ്സ്.പി, ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതി, എന്‍.എച്ച്.എം.പദ്ധതികള്‍,  ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍, ഐ.സി.ഡിഎസ്, പ്രധാനമന്ത്രി പരമ്പരാഗത കൃഷി വികാസ് യോജന, പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന, സമഗ്ര ശിക്ഷാ അഭിയാന്‍  പ്രധാന്‍ മന്ത്രി ഭാരതീയ ജന്‍ഔഷധി പരിയോജന, പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം, പ്രധാനമന്ത്രി ജന്‍ധന്‍ യോജന  തുടങ്ങിയവയുടെ പുരോഗതി അവലോകന ചെയ്തു.

 

യോഗത്തില്‍ പി.വി.അബ്ദുള്‍ വഹാബ് എം.പി, ഉബൈദുള്ള, എം.എല്‍.എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്‍, സ്പീക്കറുടെ പ്രതിനിധി,  എ.ഡി.എം എന്‍.എം മെഹറലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍മാര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടര്‍ പ്രീതി മേനോന്‍, ദിശ നോമിനേറ്റഡ് അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ബ്ലോക്ക് പഞ്ചായത്ത് നഗരസഭ സെക്രട്ടറിമാര്‍  തുടങ്ങിയവര്‍ പങ്കെടുത്തു. 

 

date