Post Category
സര്‍ട്ടിഫിക്കറ്റ് വിതരണം
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സെന്ററുകളില്‍ പരീക്ഷ എഴുതി പാസ്സായി സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തികരിച്ചവരുടെ കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം നവംബര്‍ ഒന്‍പത്, 10, 11, 12 തീയതികളില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. കാറ്റഗറി ഒന്നിന് നവംബര്‍ ഒന്‍പതിനും കാറ്റഗറി രണ്ട് നവംബര്‍ 10നും കാറ്റഗറി മൂന്നിന് നവംബര്‍ 11നും കാറ്റഗറി നാലിന് നവംബര്‍ 12നും നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പുമായി വന്ന് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments