Skip to main content

പാലക്കാട് ജില്ലയിൽ ഇന്ന് 465 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു    286 പേർക്ക് രോഗമുക്തി 

പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 7) 465 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 300 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 162 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 2 പേർ,  ഒരു ആരോഗ്യ പ്രവർത്തകൻ എന്നിവർ ഉൾപ്പെടും. 286 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് സ്വദേശികൾ - 42 പേർ

അലനല്ലൂർ സ്വദേശികൾ-25 പേർ

ഒറ്റപ്പാലം സ്വദേശികൾ- 20 പേർ

തിരുവേഗപ്പുറ, ലക്കിടി പേരൂർ സ്വദേശികൾ- 19 പേർ വീതം

വടക്കഞ്ചേരി സ്വദേശികൾ-18 പേർ

തെങ്കര, ചളവറ സ്വദേശികൾ - 17 പേർ  വീതം

കോട്ടായി സ്വദേശികൾ- 15 പേർ 

ചാലിശ്ശേരി സ്വദേശികൾ- 13 പേർ 

പൂക്കോട്ടുകാവ് സ്വദേശികൾ- 12 പേർ  

തച്ചമ്പാറ പെരുവമ്പ്‌ സ്വദേശികൾ- 10 പേർ വീതം 

കാവശ്ശേരി, മണ്ണാർക്കാട്, അകത്തെതറ സ്വദേശികൾ - 9 പേർ വീതം

കുത്തന്നൂർ, മരുതറോഡ് സ്വദേശികൾ - 8 പേർ വീതം

മണ്ണൂർ, നെല്ലായ, പറളി, പുതുനഗരം, പുതുപ്പരിയാരം, നാഗലശ്ശേരി അയിലൂർ സ്വദേശികൾ- 7 പേർ വീതം

തൃത്താല, വിളയൂർ, കുമരംപുത്തൂർ, കണ്ണമ്പ്ര സ്വദേശികൾ - 6 പേർ വീതം

ചെർപ്പുളശ്ശേരി, ഓങ്ങല്ലൂർ, കോട്ടോപ്പാടം, പുതുശ്ശേരി സ്വദേശികൾ - 5 പേർ വീതം

കിഴക്കഞ്ചേരി, എരിമയൂർ, കൊടുമ്പ്, കാരാകുറുശ്ശി, കടമ്പഴിപ്പുറം, ഷോർണൂർ, മാത്തൂർ സ്വദേശികൾ- 4 പേർ വീതം

കണ്ണാടി, മങ്കര, കപ്പൂർ, ആലത്തൂർ, പിരായിരി, കൊല്ലങ്കോട്, മുതലമട,കൊപ്പം, തച്ചനാട്ടുകര, പട്ടാമ്പി, മുണ്ടൂർ,കാഞ്ഞിരപ്പുഴ, ചിറ്റൂർ- തത്തമംഗലം നഗരസഭ സ്വദേശികൾ - 3 പേർ വീതം

വണ്ടാഴി, തിരുമിറ്റക്കോട്, തേങ്കുറിശ്ശി, അമ്പലപ്പാറ, വല്ലപ്പുഴ, കൊടുവായൂർ, പെരിങ്ങോട്ടുകുറിശ്ശി, കുഴൽമന്ദം, പട്ടഞ്ചേരി സ്വദേശികൾ - 2 പേർ വീതം

ശ്രീകൃഷ്ണപുരം, പുതുക്കോട്, വടവന്നൂർ, എലപ്പുള്ളി, പല്ലശ്ശന, പെരുമാട്ടി, അഗളി, പട്ടിത്തറ, കോങ്ങാട്, കുലുക്കല്ലൂർ, വാണിയംകുളം, മുതുതല, കരിമ്പുഴ, എലവഞ്ചേരി സ്വദേശികൾ - ഒരാൾ വീതം 
 
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6473 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ  പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം ആലപ്പുഴ, വയനാട് ജില്ലകളിലും  അഞ്ച് പേർ കണ്ണൂർ, 36 പേർ തൃശ്ശൂർ, 21 പേർ കോഴിക്കോട്, 41 പേർ  എറണാകുളം, 99 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

date