Skip to main content

തൃശൂർ ജില്ലയിൽ രണ്ടാംദിനം ലഭിച്ചത് 33 നാമനിർദേശ പത്രികകൾ

നാമനിർദേശ പത്രികാസമർപ്പണത്തിന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച തൃശൂർ ജില്ലയിൽ ലഭിച്ചത് 33 നാമനിർദേശ പത്രികകൾ. തൃശൂർ കോർപറേഷൻ, ഇരിങ്ങാലക്കുട, ചാലക്കുടി നഗരസഭകൾ എന്നിവിടങ്ങളിലും 13 ഗ്രാമപഞ്ചായത്തുകളിലുമാണ് നാമനിർദേശ പത്രിക സമർപ്പണം നടന്നത്.
ഇരിങ്ങാലക്കുട നഗരസഭയിൽ 6 എണ്ണവും തൃശൂർ കോർപ്പറേഷനിൽ മൂന്നും ചാലക്കുടി നഗരസഭയിൽ ഒന്നും നാമനിർദേശ പത്രിക ലഭിച്ചു. ഗ്രാമപഞ്ചായത്തുകളായ ആളൂർ - 4, ദേശമംഗലം -3, അന്തിക്കാട് -3, പഴയന്നൂർ -2, മേലൂർ - 2, പരിയാരം -2, മുളങ്കുന്നത്തുകാവ്, തിരുവില്വാമല, ഒരുമനയൂർ, മുരിയാട്, വേളൂക്കര, കൊരട്ടി, മറ്റത്തൂർ ഓരോന്ന് വീതം എന്നിങ്ങനെയാണ് വെള്ളിയാഴ്ച നാമനിർദേശിക പത്രികകൾ സമർപ്പിച്ചത്. ആദ്യദിവസം ജില്ലയിൽ 4 നാമനിർദേശ പത്രികകളാണ് സമർപ്പിച്ചത്.
നവം. 19 വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകീട്ട് 3 വരെ വരണാധികാരിക്കോ സഹവരണാധികാരിക്കോ പത്രികകൾ സമർപ്പിക്കാം. നവം. 20ന് റിട്ടേണിങ് ഓഫീസർമാരുടെ ഓഫീസിൽ പത്രികകകളുടെ സൂക്ഷ്മപരിശോധന നടക്കും.

date