Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്:  വോട്ടർപട്ടികയിൽ പേര് ചേർക്കാം കരട് വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിന്റെ ഭാഗമായി 2021 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്നവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ കരട് വോട്ടർ പട്ടിക ഇന്ന് (നവംബർ 16) പ്രസിദ്ധീകരിക്കും. കരട് വോട്ടർ പട്ടികയുടെ പകർപ്പ് താലൂക്ക്, വില്ലേജ്, പഞ്ചായത്ത് ഓഫീസുകളിൽ പ്രദർശിപ്പിക്കും. ഇവ  പരിശോധിച്ച് സ്വന്തം പേരും കുടുംബാംഗങ്ങളുടെ പേരും വോട്ടർപട്ടികയിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണം. കൂടാതെ www.nvsp.in ലും പ്ലേസ്റ്റോറിൽ നിന്നും 'വോട്ടർ ഹെല്പ് ലൈൻ' ആപ്പ് ഡൗൺലോഡ് ചെയ്തും വോട്ടർ പട്ടിക പരിശോധിച്ച് പേര് ചേർക്കൽ, തെറ്റുതിരുത്തൽ, ഒഴിവാക്കലുകൾ, സ്ഥാനമാറ്റം എന്നിവ വരുത്തുന്നതിനും അപേക്ഷിക്കാം. 

 ആക്ഷേപങ്ങളും അവകാശങ്ങളും  സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 15. അന്തിമ വോട്ടർ പട്ടിക 2021 ജനുവരി 15ന് പ്രസിദ്ധീകരിക്കും. എല്ലാവരും ഈ അവസരം വിനിയോഗിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ  ജില്ലാ കലക്ടർ ഡി. ബാലമുരളി അറിയിച്ചു.
 

date