Skip to main content

ജില്ലയില്‍ കോവിഡ് പരിശോധനയ്ക്ക്്കൂടുതല്‍ സംവിധാനങ്ങള്‍

ജില്ലയിലെ കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിനാവശ്യമായ  നടപടികള്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന അറിയിച്ചു. ബ്ലോക്ക് സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ എല്ലാ ദിവസവും രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാല് വരെ കോവിഡ് സ്രവ  പരിശോധനയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. മറ്റ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആഴ്ചയില്‍ മൂന്ന് ദിവസം ഒ.പി സമയങ്ങളില്‍ കോവിഡ് സ്രവ  പരിശോധനയ്ക്കുള്ള സൗകര്യങ്ങള്‍ ഉണ്ടായിരിക്കും. എതൊക്കെ ദിവസങ്ങളിലാണ് പരിശോധന എന്നത് സംബന്ധിച്ച വിവരം അറിയിക്കും. കൂടാതെ  മൊബൈല്‍ ടെസ്റ്റിങ്ങ് യൂനിറ്റുകളും ഓരോ ബ്ലോക്കിനു കീഴില്‍ വിവിധ സ്ഥലങ്ങളിലെത്തി  കോവിഡ് സ്രവ പരിശോധന നടത്തും.

രോഗികള്‍ കോവിഡ് പരിശോധനക്കായി കൂടുതല്‍ നേരം കാത്തുനില്‍ക്കേണ്ടി വരുന്ന  സാഹചര്യം ശ്രദ്ധയില്‍പ്പെട്ടതിനാല്‍ അവ ഒഴിവാക്കാനുളള നടപടികള്‍ സ്വീകരിച്ചതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.  ഇത് സംബന്ധിച്ച പരാതികള്‍ 0483 2737858 എന്ന നമ്പറിലോ cmcdmomlpm@gmail.com എന്ന ഇ-മെയില്‍ ഐ.ഡിയിലോ നല്‍കാം. എടക്കര ബസ് സ്റ്റാന്‍ഡ് പരിസരം, നിലമ്പൂര്‍ ടി.ബി പരിസരം, കോട്ടക്കല്‍ വ്യാപരഭവന്‍, എടരിക്കോട് ടൗണ്‍, എലംകുളം ടൗണ്‍, കുറ്റിപ്പുറം എന്നിവിടങ്ങളില്‍ മൊബൈല്‍ ടീം ഇന്ന് (നവംബര്‍ 15) പരിശോധന നടത്തും. എല്ലാവരും ഈ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

date