Skip to main content

കുട്ടികളുടെ ഓണ്‍ലൈന്‍ ഇടപെടലുകളില്‍ രക്ഷിതാക്കളുടെ മേല്‍നോട്ടം ഉണ്ടാവണം- വെബിനാര്‍

 

 

 

കുട്ടികള്‍ ഓണ്‍ലൈനില്‍ നടത്തുന്ന വിവിധ ഇടപെടലുകളില്‍ രക്ഷിതാക്കളുടെ മേല്‍നോട്ടം ഉണ്ടായിരിക്കണമെന്ന് അന്താരാഷ്ട്ര ശിശു ദിനത്തോടനുബന്ധിച്ച് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലെ വയനാട് ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ സംഘടിപ്പിച്ച വെബിനാര്‍ അഭിപ്രായപ്പെട്ടു. 'ഓണ്‍ലൈന്‍ ക്‌ളാസുകളുടെ കാലത്തെ സൈബര്‍ സുരക്ഷ' എന്ന വിഷയത്തിലാണ് വെബിനാര്‍ സംഘടിപ്പിച്ചത്. കോഴിക്കോട് ചൈല്‍ഡ് ലൈന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ കെ മുഹമ്മദ് അഫ്‌സല്‍ മുഖ്യപ്രഭാഷണം നടത്തി. കുട്ടികള്‍ അപരിചിതരുമായി സൈബര്‍ ലോകത്ത് നടത്തുന്ന ഇടപെടലുകള്‍ പലപ്പോഴും അപകടങ്ങളിലേക്ക് വഴിവക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികള്‍ ഉള്‍പ്പെടുന്ന സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഭൂരിഭാഗവും അപരിചിതര്‍ അവരെ മുതലെടുപ്പ് നടത്തുന്നതിലൂടെ ഉണ്ടാവുന്നതാണ്.

ഫോണുകളില്‍ അത്യാവശ്യമല്ലാത്ത ആപ്ലിക്കേഷനുകള്‍ ഒഴിവാക്കുന്നതും ഓണ്‍ലൈനായി വിവിധ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് ആ സേവനങ്ങളും അവയുടെ നിബന്ധനകളും വ്യക്തമായി അറിഞ്ഞതിന് ശേഷം മാത്രമാകുന്നതും സൈബര്‍ സുരക്ഷയ്ക്ക് നല്ലതാണെന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പന്തലായനി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടുമായും കോഴിക്കോട് ചൈല്‍ഡ് ലൈനുമായും സഹകരിച്ചാണ് വെബിനാര്‍ സംഘടിപ്പിച്ചത്. ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ എം വി പ്രജിത്ത് കുമാര്‍, സി. ഉദയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date