Skip to main content

ഹരിതചട്ടപാലനം കൈപ്പുസ്തകം പ്രകാശനം ചെയ്തു

 

 

 

ഹരിത തെരഞ്ഞെടുപ്പ് പ്ലാസ്റ്റിക് വിമുക്ത തിരഞ്ഞെടുപ്പ്  കൈപ്പുസ്തകം പ്രകാശനം ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണം പരിസ്ഥിതി സൗഹൃ
ദമാക്കുന്നതുമായി ബന്ധപ്പെട്ടുളള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍, ഹൈകോടതി വിധി, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് എന്നിവയടങ്ങിയ കൈപ്പുസ്തകം കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാകലക്ടര്‍ സാംബശിവ റാവുവാണ് പ്രകാശനം ചെയ്തത്. 

രാഷ്ട്രീയപാര്‍ട്ടികള്‍, സ്ഥാനാര്‍ത്ഥികള്‍, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് പുസ്തകം കൈമാറിത്തുടങ്ങി. എഡിഎം റോഷ്‌നി നാരായണന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ടി ജനില്‍കുമാര്‍, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി എം സൂര്യ, കുടുംബശ്രീമിഷന്‍ കോര്‍ഡിനേറ്റര്‍ പി സി കവിത, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ടി നാസര്‍ബാബു, ഹരിത കേരളം മിഷന്‍ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

date