Skip to main content

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്: മീഡിയ റിലേഷന്‍സ് സമിതി

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള  പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം ജില്ലയില്‍ മീഡിയ റിലേഷന്‍സ് സമിതിയുണ്ടാകും. പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ മാധ്യമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചത് സംബന്ധിച്ച് പരാതികളിലും മറ്റ് മാധ്യമ സംബന്ധിയായ കാര്യങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കുന്നതിനുമാണ് ജില്ലാതല മീഡിയ റിലേഷന്‍സ് സമിതി.  ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടറാണ്് മീഡിയ റിലേഷന്‍സ് സമിതിയുടെ ചെയര്‍മാന്‍. സമിതിയുടെ കണ്‍വീനറുടെ ചുമതല  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കാണ്. ഇന്‍ഫര്‍മേഷന്‍സ് വകുപ്പ് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ കലക്ടറേറ്റ് നിയമ ഓഫീസര്‍, ഒരു  വിശിഷ്ട മാധ്യമ സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങള്‍.

പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മാധ്യമ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ യഥാവിധി പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനും ആവശ്യമെങ്കില്‍ അതിന്മേല്‍ തുടര്‍ നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതിനുമാണ് സമിതി. ഇത്തരത്തില്‍ ലഭിക്കുന്ന ശുപാര്‍ശകളില്‍ ഉചിതമായ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരപ്പെടുത്തി. ജില്ലാതല മീഡിയാ റിലേഷന്‍സ് സമിതിയുടെ തീരുമാനങ്ങളിലുള്ള അപ്പീല്‍ അപേക്ഷകള്‍ പരിശോധിച്ച് തീരുമാനം കൈക്കൊള്ളുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെയാണ് സമര്‍പ്പിക്കേണ്ടത്.

date