തദ്ദേശഭരണ തെരഞ്ഞെടുപ്പ് : 371 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിച്ചു 23 വരെ പത്രിക പിന്‍വലിക്കാം
തദ്ദേശ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദേശപത്രികകള്‍ പിന്‍വലിക്കുന്നത് ജില്ലയില്‍ തുടരുന്നു. ഇന്ന് (നവംബര്‍ 21) വൈകീട്ട് 6.30 വരെയുള്ള കണക്കനുസരിച്ച് മലപ്പുറം ജില്ലയില്‍ 94 ഗ്രാമ പഞ്ചായത്തുകളിലേക്കും 12 നഗരസഭകളിലേക്കും 15 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും ജില്ലാ പഞ്ചായത്തിലേക്കുമായി അംഗീകരിച്ച 15,557 പത്രികകളില്‍ 371 പത്രികകള്‍ പിന്‍വലിച്ചു. ജില്ലയിലിപ്പോള്‍ 15,186 പേരാണ് മത്സര രംഗത്ത് തുടരുന്നത്.
നഗരസഭകളില്‍ അംഗീകരിച്ച 2732 പത്രികകളില്‍ ഇതുവരെ 100 സ്ഥാനാര്‍ത്ഥികളാണ് നാമ നിര്‍ദേശ പത്രികകള്‍ പിന്‍വലിച്ചത്. ഇതോടെ 2,632 പോരാണ് മത്സര രംഗത്തുള്ളത്. ഗ്രാമ പഞ്ചായത്തുകളില്‍ 11,175 പത്രികകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ജില്ലയില്‍ വരണാധികാരികള്‍ സ്വീകരിച്ചു. ഇതില്‍ 254 പേരാണ് പത്രികകള്‍ പിന്‍വലിച്ചത്. ഇപ്പോള്‍ മത്സര രംഗത്ത് 10,921 പേരാണുള്ളത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ സ്വീകരിച്ച 1,446 പത്രികകളില്‍ 17 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുനിന്ന് പിന്മാറിയത്. 1,429 പേര്‍ മത്സര രംഗത്ത് തുടരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്തില്‍ ഇതുവരെയുള്ള കണക്കനുസരിച്ച് 204 സ്ഥാനാര്‍ത്ഥികളാണ് തുടരുന്നത്. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി നവംബര്‍ 23ന് വൈകീട്ട് മൂന്ന് വരെയാണ്. ഇതിന് ശേഷമാകും ജില്ലയിലെ യഥാര്‍ഥ മത്സരചിത്രം തെളിയുക.
- Log in to post comments