Post Category
തദ്ദേശ തെരഞ്ഞെടുപ്പ്: യോഗം ചേര്‍ന്നു
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലേക്ക് ആവശ്യമായ വാഹനങ്ങള്‍ ഏറ്റെടുക്കുന്നതിന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നു. തെരഞ്ഞെടുപ്പ് സാമഗ്രികള്‍ എത്തിക്കാനും ഉദ്യോഗസ്ഥര്‍ക്ക് ഗതാഗതാവശ്യത്തിനുമായി ബസ്, ജീപ്പ്, ട്രാവലര്‍ എന്നിവ ഉള്‍പ്പെടെ 1500 ഓളം വാഹനങ്ങളാണ് നിലവില്‍ ആവശ്യമുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും സ്വകാര്യ വ്യക്തികളില്‍ നിന്നും വാഹനങ്ങള്‍ ഏറ്റെടുക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു നടപടികള്‍ ആരംഭിച്ചതായി ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ടി.ആര്‍ അഹമ്മദ് കബീര്‍ അറിയിച്ചു. മലപ്പുറം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ കെ.ടി ഷംജിത്ത്, പി. പ്രജീഷ്, കലക്ടറേറ്റ് ജൂനിയര്‍ സൂപ്രണ്ട് റഹീം റാവുത്തര്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments