Skip to main content

പാലക്കാട് ജില്ലയിൽ ഇന്ന് 573 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു    497 പേർക്ക് രോഗമുക്തി 

 

പാലക്കാട് ജില്ലയിൽ ഇന്ന്(നവംബർ 20) 573 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 351 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 208 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 8 പേർ , 6 ആരോഗ്യപ്രവർത്തകർ എന്നിവർ ഉൾപ്പെടും. 497 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട്, തൃത്താല സ്വദേശികൾ- 32 പേർ വീതം

ഒറ്റപ്പാലം സ്വദേശികൾ - 28 പേർ

കാഞ്ഞിരപ്പുഴ സ്വദേശികൾ- 26 പേർ

 തെങ്കര സ്വദേശികൾ- 21 പേർ

കാവശ്ശേരി, ഷോർണൂർ സ്വദേശികൾ- 17 പേർ വീതം

 അമ്പലപ്പാറ, പറളി സ്വദേശികൾ- 16 പേർ വീതം

കേരളശ്ശേരി സ്വദേശികൾ- 14 പേർ

കോങ്ങാട്, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ- 13 പേർ വീതം

 അലനല്ലൂർ, എലവഞ്ചേരി സ്വദേശികൾ- 12 പേർ വീതം

 അനങ്ങനടി, കാരാകുറുശ്ശി സ്വദേശികൾ - 11 പേർ വീതം

 അകത്തേത്തറ, ചെറുപ്പുളശ്ശേരി, കുലുക്കല്ലൂർ, ഓങ്ങല്ലൂർ, പുതുപ്പരിയാരം, വാണിയംകുളം സ്വദേശികൾ -10 പേർ വീതം

 കൊപ്പം, തേങ്കുറിശ്ശി സ്വദേശികൾ -9 പേർ വീതം

 അയിലൂർ, പട്ടാമ്പി, പിരായിരി സ്വദേശികൾ - 8 പേർ വീതം

മലമ്പുഴ, പരുതൂർ, പുതുക്കോട് സ്വദേശികൾ -7 പേർ വീതം

 ചളവറ, കൊഴിഞ്ഞാമ്പാറ, ലക്കിടി-പേരൂർ, നെല്ലായ, പട്ടിത്തറ, തിരുവേഗപ്പുറ, വണ്ടാഴി സ്വദേശികൾ-6 പേർ വീതം

 ആലത്തൂർ, മണ്ണാർക്കാട്, എരിമയൂർ, കണ്ണാടി, കൊല്ലങ്കോട്, കുമരംപുത്തൂർ, മാത്തൂർ സ്വദേശികൾ - 5 പേർ വീതം

അഗളി, കുഴൽമന്ദം, മരുതറോഡ്, നാഗലശ്ശേരി, പെരുമാട്ടി, തിരുമിറ്റക്കോട്, തൃക്കടീരി സ്വദേശികൾ- 4 പേർ വീതം

 ചാലിശ്ശേരി, കിഴക്കഞ്ചേരി, കോട്ടായി, കുത്തന്നൂർ, മണ്ണൂർ, മുണ്ടൂർ, പുതുശ്ശേരി, തച്ചമ്പാറ, വല്ലപ്പുഴ സ്വദേശികൾ - 3 പേർ വീതം

ചിറ്റൂർ തത്തമംഗലം നഗരസഭ, കൊടുമ്പ്, കോട്ടോപ്പാടം, മുതുതല, നെന്മാറ, പല്ലശ്ശന, പെരുവമ്പ്, തരൂർ  സ്വദേശികൾ - 2 പേർ വീതം

എലപ്പുള്ളി, കടമ്പഴിപ്പുറം, കരിമ്പുഴ, മങ്കര, മുതലമട, നല്ലേപ്പിള്ളി, പട്ടഞ്ചേരി, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകര, വടവന്നൂർ സ്വദേശികൾ - ഒരാൾ വീതം 
 
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5108 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ  പാലക്കാട് ജില്ലക്കാരായ ഒരാൾ ആലപ്പുഴ, രണ്ടുപേർ തിരുവനന്തപുരം, അഞ്ച് പേർ കണ്ണൂർ, 46 പേർ തൃശ്ശൂർ, 26 പേർ കോഴിക്കോട്, 44 പേർ  എറണാകുളം, 77 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
 

date