Post Category
ഓട്ടോമീറ്റര്‍ പുനഃപരിശോധന
ഓട്ടോ ഫെയര്‍ മീറ്ററുകള്‍ മുദ്ര പതിപ്പിക്കല്‍ ആരംഭിച്ചു. തൃശൂര്‍ താലൂക്കില്പ്പെട്ടതും 2020 ജനുവരി മുതല്‍ ജൂണ്‍ വരെ മുദ്ര പതിക്കേണ്ടതുമായ ഓട്ടോ ഫെയര്‍ മീറ്ററുകള്‍ക്ക് നവംബര്‍ 26, 27 തീയതികളില്‍ രാവിലെ 10 മുതല്‍ 12 വരെയും 2 മുതല്‍ 3 വരെയുമാണ് സമയം അനുവദിച്ചത്. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഒളരി ലീഗല്‍ മെട്രോളജി ഓഫീസില്‍ ഹാജരാക്കി മുദ്ര പതിപ്പിക്കാം.
2020 ജൂലൈ മുതല്‍ ഡിസംബര്‍ വരെ മുദ്ര പതിപ്പിക്കേണ്ട ഫെയര്‍മീറ്ററുകള്‍ മുദ്ര പതിക്കുന്നതിന് ബുധന്‍, വെള്ളി (നവംബര്‍ 20, ഡിസംബര്‍ 9, 11 ഒഴികെ) ദിവസങ്ങളില്‍ ഓഫീസില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ടെത്തി തിയതി ബുക്കു ചെയ്യേണ്ടതാണ്. അപേക്ഷകര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം വരേണ്ടത്. ഫോണ്‍: 0487 2363612
date
- Log in to post comments