Skip to main content

കോവിഡ് 19: ജില്ലയില്‍ 4771 പേര്‍ ചികിത്സയില്‍

 

കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 4771 പേരാണ് ചികിത്സയിലുള്ളത്.  ഇന്ന് (നവംബർ 24) ജില്ലയില്‍ 453 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 131 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.  

ഇതുവരെ 89482 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 88090 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 320 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 328 സാമ്പിളുകൾ അയച്ചു. 36076 പേർക്കാണ് ഇതുവരെ  പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 30876 പേർ രോഗമുക്തി നേടി. 

ഇതുവരെ 201338 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 1191 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയിൽ 14792 പേർ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.

24*7 കോള്‍ സെന്റര്‍ നമ്പര്‍ 0491 2505264, 2505189, 2505847
 

date