Skip to main content

കുന്ദമംഗലം ബ്ലോക്കിൽ 68 സ്ഥാനാർത്ഥികൾ മത്സര ചൂടിലേക്ക് 

 

 

 

 

 

കുന്ദമംഗലം ബ്ലോക്കിൽ നിന്നും 19 ഡിവിഷനുകളിൽ നിന്നായി 68 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. 

 

കുന്ദമംഗലം ബ്ലോക്കിനെ കാരശ്ശേരി, കുമാരനെല്ലൂർ, പന്നിക്കോട്, ചെറുവാടി, കട്ടാങ്ങൽ, മാവൂർ, ചെറൂപ്പ, കുറ്റിക്കാട്ടൂർ, ചെറുകുളത്തൂർ, പുവ്വാട്ടുപറമ്പ, പെരുമണ്ണ, പയ്യടി മീത്തൽ, കുരുവട്ടൂർ, പൈങ്ങോട്ടുപുറം, ചാത്തമംഗലം, കൊടിയത്തൂർ, പോലൂർ, ചെത്തു കടവ്, കുന്ദമംഗലം എന്നിങ്ങനെയാണ്  ഡിവിഷനുകൾ തിരിച്ചിരിക്കുന്നത്.

ഇതിൽ 32 പുരുഷന്മാരും 36 സ്ത്രീകളുമാണ് മത്സരിക്കുന്നത്.

 

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ കൊടിയത്തൂരിൽ 16 വാർഡുകളിലായി 68 സ്ഥാനാർത്ഥികളും കുരുവട്ടൂര് 18 വാർഡുകളിലായി 59 സ്ഥാനാർഥികളും കാരശ്ശേരിയിൽ 18 വാർഡുകളിലായി 66 സ്ഥാനാർഥികളും കുന്നമംഗലത്ത് 23 വാർഡുകളിലായി 91 സ്ഥാനാർഥികളും ചാത്തമംഗലത്ത് 23 വാർഡുകളിലായി 78 സ്ഥാനാർഥികളും പെരുവയലിൽ 22 വാർഡുകളിലായി 79 സ്ഥാനാർഥികളും പെരുമണ്ണ യിൽ 18 വാർഡുകളിലായി 63 സ്ഥാനാർഥികളും ആണ് മത്സരിക്കുന്നത്.

 

 കൊടിയത്തൂരിൽ 33 പുരുഷന്മാരും 35 സ്ത്രീകളും കുരുവട്ടൂർ (30 പുരുഷൻമാർ 29 സ്ത്രീകൾ) മാവൂർ (28 പുരുഷന്മാർ 29 സ്ത്രീകൾ ) കാരശ്ശേരി (37 പുരുഷൻമാർ 29 സ്ത്രീകൾ) കുന്ദമംഗലം ( 42 പുരുഷന്മാർ 49 സ്ത്രീകൾ) ചാത്തമംഗലം ( 38 പുരുഷന്മാർ 40 സ്ത്രീകൾ) പെരുവയൽ (40 പുരുഷന്മാർ 39 സ്ത്രീകൾ)  പെരുമണ്ണ (29 പുരുഷന്മാർ 34 സ്ത്രീകൾ).

 

date