ഫറോക്ക് മുനിസിപ്പാലിറ്റിയിൽ 123 സ്ഥാനാർത്ഥികൾ
ഫറോക്ക് മുനിസിപ്പാലിറ്റിയിൽ ഇത്തവണ 38 ഡിവിഷനുകളിലായി 123 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ഫറോക്ക് മുൻസിപ്പാലിറ്റിയിൽ 68 പുരുഷന്മാരും 55 സ്ത്രീകളുമാണ് സ്ഥാനാർത്ഥി പട്ടികയിലുള്ളത്.
ഫറോക്ക് മുൻസിപ്പാലിറ്റിയിൽ പത്തിരിക്കാട് മൂന്ന്, കോലാലിത്തറ മൂന്ന്, ചെനപറമ്പ നോർത്ത് നാല്, ഫറോക്ക് മൂന്ന്, ഫറോക്ക് ടൗൺ മൂന്ന്, ചന്തക്കടവ് നാല്, കോട്ടപടം അഞ്ച്, പേട്ട സൗത്ത് മൂന്ന്, പേട്ട നോർത്ത് രണ്ട്, ചുങ്കം നാല്, കക്കാട്ടു പാറ അഞ്ച്, വാഴ പൊട്ടത്തറ നാല്, കല്ലിത്തൊടി മൂന്ന്, കുന്നത്ത് മൊട്ട നാല്, കള്ളികുടം മൂന്ന്, നോർത്ത് ബസാർ നാല്, മലയിൽ താഴം മൂന്ന്, പുള്ളിക്കടവ് രണ്ട്, പെരുമുഖം മൂന്ന്, പെരുമുഖം വെസ്റ്റ് മൂന്ന്, കല്ലംപാറ മൂന്ന്, വെസ്റ്റ് കല്ലംപാറ ആറ്, മുതുവട്ടുപാറ നാല്, പുതുക്കുഴി പാടം മൂന്ന്, നല്ലൂരങ്ങാടി മൂന്ന്, നല്ലൂർ മൂന്ന്, അമ്പലങ്ങാടി മൂന്ന്, മുന്നിലംപാടം മൂന്ന്, പുറ്റെക്കാട് രണ്ട്, പുറ്റെക്കാട് വെസ്റ്റ് മൂന്ന്, പുത്തോലം നാല്, ചനപറമ്പ സൗത്ത് മൂന്ന്, പാണ്ടി പാടം മൂന്ന്, തെക്കെത്തല മൂന്ന്, കൊതർതോട് രണ്ട്, മഠത്തിൽപാടം വെസ്റ്റ് രണ്ട്, മഠത്തിൽ പാടം ഈസ്റ്റ് രണ്ട്, ഇരിയമ്പാടം മൂന്ന്.
- Log in to post comments