Skip to main content

ലോക ഭിന്നശേഷി ദിനാഘോഷം: ഓണ്‍ലൈനായി മത്സരങ്ങള്‍

 

 

 ലോക ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാരുടെ സര്‍ഗ്ഗാത്മകത പ്രദര്‍ശിപ്പിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഓണ്‍ലൈനായി വിവിധ മത്സരങ്ങള്‍ നടത്തുന്നു. ഫിലിം നിര്‍മ്മാണം, സിംഗിള്‍ ഡാന്‍സ്, പോസ്റ്റര്‍ രചന, മോണോ ആക്ട്, മിമിക്രി എന്നിവയിലാണ് മത്സരം.    ഷോര്‍ട്ട് ഫിലിം നിര്‍മ്മാണം: സ്പെഷ്യല്‍ സ്‌കൂളുകള്‍, ബഡ്സ് സ്‌കൂളുകള്‍, എസ്.എസ്.കെ, വി.ടി.സി, ക്ഷേമ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഭിന്നശേഷിക്കാരെ ഉള്‍പ്പെടുത്തി 2 മിനിറ്റ് മുതല്‍ 5 മിനിറ്റ് വരെ ദൈര്‍ഘ്യമുളള ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കാം. പങ്കെടുക്കുന്നവരില്‍ 80 ശതമാനം ഭിന്നശേഷിക്കാര്‍ ആയിരിക്കണം.   പോസ്റ്റര്‍ രചന: വിഷയം - 'ഭിന്നശേഷിയുടെ അദൃശ്യമാനങ്ങളും മുഖ്യധാരാവല്‍ക്കരണവും', ചിത്രത്തോടൊപ്പം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.    സിംഗിള്‍ ഡാന്‍സ് : ബൗദ്ധിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരായ ആളുകളെ ഉള്‍പ്പെടുത്തി എട്ടു മിനിറ്റില്‍ കൂടാത്ത ഡാന്‍സ് വീഡിയോ അയക്കാം. 5 - 12 വയസ്സ്, 13 - 18 വയസ്സ്, 8 - 35 വയസ്സ് വരെ മൂന്നു ഗ്രൂപ്പുകളായാണ് മത്സരം.  മോണോ ആക്ട് : മൂന്നു മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോ അയക്കാം.   മിമിക്രി: രണ്ടു മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോ അയക്കാം.  വെബ്ബിനാര്‍ സീരിസ്.  മത്സരങ്ങളുടെ വീഡിയോ നവംബര്‍ 30 നകം pwddaykkd@gmail.com എന്ന ഇമെയിലില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസിലേക്ക് അയക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9645125180,  9539300170.

date