Post Category
എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച 28 ന്
ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളില്‍ നിയമനം നടത്തുന്നതിന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ നവംബര്‍ 28 ന് രാവിലെ 10.30ന് കൂടിക്കാഴ്ച നടത്തും. ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് ട്രെയിനര്‍ (യോഗ്യത : ബി.എസ്.സി നേഴ്സിംങ്ങ്/ജി.എന്‍.എം), സ്റ്റുഡന്റ് മൊബിലൈസര്‍ (യോഗ്യത : ബിരുദം), ബിസിനസ്സ് ഡവലപ്പ്മെന്റ് എക്സിക്യൂട്ടീവ്, സെയില്‍സ് ഓഫീസര്‍ ടീം ലീഡര്‍ സെയില്‍സ്, ടെലികോളര്‍ (യോഗ്യത : പ്ലസ് ടു), എച്ച്.ആര്‍ എക്സിക്യൂട്ടീവ് (യോഗ്യത :എം.ബി.എ), റെസ്റ്റോറന്റ് ക്യാപ്റ്റന്‍ (യോഗ്യത :ഹോട്ടല്‍ മാനേജ്മെന്റ് ബിരുദം), സൂപ്പര്‍വൈസര്‍ ഒഴിവുകളിലേക്കാണ് കൂടിക്കാഴ്ച നടത്തുന്നത്. തൊഴില്‍ പരിചയമുളളവര്‍ക്ക് അടിസ്ഥാന യോഗ്യതയില്‍ ഇളവ് ഉണ്ടായിരിക്കും. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം നേരിട്ട്് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. പ്രായപരിധി 35 വയസ്. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 2370176.
date
- Log in to post comments