Skip to main content

പാഠപുസ്തകങ്ങളുടെ ഓണ്‍ലൈന്‍ ഇന്‍ഡന്റ് സൗകര്യം കൈറ്റ് വെബ്‌സൈറ്റില്‍

2021-22 അധ്യയന വര്‍ഷത്തെ ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലേയ്ക്ക് ആവശ്യമായ പാഠപുസ്തകങ്ങള്‍ സ്‌കൂളുകള്‍ക്ക് ഓണ്‍ലൈനായി ഇന്‍ഡന്റ് ചെയ്യുവാനുള്ള സൗകര്യം  KITE [Kerala Infrastructure and Technology for Education (IT@School)]  വെബ്‌സൈറ്റില്‍  (www.kite.kerala.gov.in) ഡിസംബര്‍ 21 വരെ ലഭ്യമാണ്. സര്‍ക്കാര്‍/ എയ്ഡഡ്/ ടെക്‌നിക്കല്‍ സ്‌കൂളുകള്‍ക്കും അംഗീകാരമുളള അണ്‍എയ്ഡഡ്/ സി.ബി.എസ്.ഇ/ നവോദയ സ്‌കൂളുകള്‍ക്കും ഓണ്‍ലൈനായി ഇന്‍ഡന്റ് നല്‍കാം. 2021-22 അദ്ധ്യയന വര്‍ഷത്തില്‍ ഒന്നാം വാല്യം 288 ഉം രണ്ടാം വാല്യം 183 ഉം മൂന്നാം വാല്യം 20 ടൈറ്റിലുകളുമാണ് ഉളളത്. പ്രധാനാധ്യാപകര്‍ അവരുടെ സ്‌കൂളിന് ആവശ്യമായ പാഠപുസ്തകങ്ങള്‍ കൃത്യ സമയത്തിനുളളില്‍ ഇന്റന്റ് ചെയ്യണം. ഇന്‍ഡന്റിംഗ് നല്‍കുന്നതിനുളള മാര്‍ഗ്ഗ നിര്‍ദേശങ്ങളടങ്ങുന്ന വിശദമായ സര്‍ക്കുലര്‍ ജനറല്‍ എഡ്യൂക്കേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും (www.education.kerala.gov.in) എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ലഭ്യമാണ്.

വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പൊതുതെളിവെടുപ്പ് 28 ന്

കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ്, സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ മുമ്പാകെ അംഗീകാരത്തിനായി സമര്‍പ്പിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2021 ന്റെ പൊതുതെളിവെടുപ്പ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഡിസംബര്‍ 28 ന് രാവിലെ 11 ന് നടക്കും. തെളിവെടുപ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 24ന് ഉച്ചയ്ക്ക് 12 നു മുന്‍പ് കത്തു മുഖേനയോ, ഇ.മെയില്‍  (kserc@erckerala.org) മുഖേനയോ ഫോണ്‍ നമ്പര്‍ സഹിതം സെക്രട്ടറിയെ അറിയിക്കണം. പരാതി www.erckerala.org യില്‍ ലഭിക്കും.

 

date