Post Category
ദുരന്തനിവാരണ വിഭാഗത്തിൽ ഇന്റേൺഷിപ്പിന് അവസരം
റവന്യൂ ദുരന്തനിവാരണ വകുപ്പിന്റെ പരിശീലന സ്ഥാപനമായ ഐഎൽഡിഎം ഉരുൾപൊട്ടൽ, ചുഴലിക്കൊടുങ്കാറ്റ് എന്നിവ സംബന്ധിച്ച് തയ്യാറാക്കുന്ന കൈപുസ്തകങ്ങളുടെ (മലയാളം) പ്രോജക്ടുകളിലേക്ക് ഇന്റേൺഷിപ്പിന് അവസരം. മൂന്ന് മാസത്തേക്ക് പ്രതിമാസം 12,000 രൂപ സ്റ്റൈപ്പന്റോടെയാണ് ഇന്റേൺഷിപ്പ്. രണ്ട് ഒഴിവുകളാണുള്ളത്.
ദുരന്തനിവാരണത്തിൽ ബിരുദാനന്തര ബിരുദമുള്ളവർ ഓൺലൈനായി ബയോഡേറ്റ സഹിതം 19നകം അപേക്ഷിക്കണം. ഇമെയിൽ: ildm.revenue@gmail.com. വെബ്‌സൈറ്റ്: https://ildm.kerala.gov.in/en. ഫോൺ:9847984527.
പി.എൻ.എക്‌സ്. 4320/2020
date
- Log in to post comments