ബി.എസ്സ്.സി നഴ്‌സിംഗ് ആന്റ് പാരാമെഡിക്കൽ ഡിഗ്രി: എസ്സ്.സി/എസ്സ്.ടി വിഭാഗക്കാർക്കുള്ള ഓൺലൈൻ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
ബി.എസ്സ്.സി നഴ്‌സിംഗ് ആന്റ് പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകൾക്ക് 2020-21 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് എസ്.സി/എസ്.ടി വിഭാഗക്കാർക്ക് മാത്രമായി നടത്തിയ ഓൺലൈൻ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ നിർദ്ദിഷ്ട ഫീസ് അടച്ച് സീറ്റ് ഉറപ്പാക്കണം. ഫീസ് അടച്ച് പ്രവേശനം ഉറപ്പാക്കിയവർ ഡിസംബർ 21ന് അതത് കോളേജുകളിൽ അഡ്മിഷൻ എടുക്കണം.
ഡിസംബർ 19ന് നടത്തുന്ന അലോട്ട്‌മെന്റിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 18ന് ഓൺലൈനായി പുതിയ കോളേജ് ഓപ്ഷനുകൾ നൽകി രജിസ്റ്റർ ചെയ്യണം. മുൻ അലോട്ട്‌മെന്റുകൾ വഴി സ്വാശ്രയ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നിർബന്ധമായും എൻ.ഒ.സി ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള അലോട്ട്‌മെന്റ് വെബ്‌സൈറ്റിൽ ഡിസംബർ 19ന് പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.
പി.എൻ.എക്‌സ്. 4353/2020
- Log in to post comments