Post Category
ന്യൂനപക്ഷദിനാചരണം സംഘടിപ്പിച്ചു
ദേശീയ ന്യൂനപക്ഷ ദിനാചരണത്തിന്റെ ഭാഗമായി കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ശാസ്തമംഗലത്തുള്ള കമ്മീഷൻ ആസ്ഥാനത്ത് ന്യൂനപക്ഷ ദിനം ആഘോഷിച്ചു.
കമ്മീഷൻ ചെയർമാൻ പി.കെ.ഹനീഫ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കമ്മീഷൻ അംഗങ്ങളായ അഡ്വ.ബിന്ദു എം. തോമസ്, അഡ്വ.മുഹമ്മദ് ഫൈസൽ, മെമ്പർ സെക്രട്ടറി ശരത്ചന്ദ്രൻ സി.എസ്, രജിസ്ട്രാർ അബ്ദുൾ മജീദ് കക്കോട്ടിൽ തുടങ്ങിയവർ പങ്കെടുത്തു. ന്യൂനപക്ഷാവകാശങ്ങളെപ്പറ്റി കമ്മീഷൻ ചെയർമാൻ ക്ലാസ് എടുത്തു.
പി.എൻ.എക്‌സ്. 4361/2020
date
- Log in to post comments