Skip to main content

ഖാദിക്ക് പ്രത്യേക റിബേറ്റ്

ക്രിസ്തുമസ്,പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 16 മുതല്‍ 31 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് പ്രത്യേക സര്‍ക്കാര്‍ റിബേറ്റ് അനുവദിച്ചു. ഖാദി തുണിത്തരങ്ങള്‍ക്ക് 30ശതമാനം വരെ റിബേറ്റ് ലഭ്യമാണ്. സര്‍ക്കാര്‍,അര്‍ദ്ധ  സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്രഡിറ്റ് സൗകര്യവും ലഭിക്കും. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴിലുള്ള മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡിനോടു ചേര്‍ന്നുള്ള ഖാദി ഷോറൂമിലും, എടവണ്ണപ്പാറ, ചങ്ങരംകുളം, താനൂര്‍, എടപ്പാള്‍ ഷോറൂമുകളിലും, ഗ്രാമ ശില്പകളിലും പ്രത്യേക സര്‍ക്കാര്‍ റിബേറ്റ് ലഭ്യമാണ്.

date